പി കെ ആനന്ദക്കുട്ടൻ എൻസിപിയിൽ നിന്നും രാജിവച്ചു ; പാർട്ടിയുടെ നിലവിലുള്ള പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി

Spread the love

കോട്ടയം :  എൻസിപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മുതിർന്ന നേതാവ് പി കെ ആനന്ദക്കുട്ടൻ രാജിവച്ചു.

പാർട്ടിയുടെ നിലവിലുള്ള പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു ആണ് രാജി. നിലവിൽ എൻസിപി സംസ്ഥാന നിർവ്വാഹക സമിതി അംഗമായ ആനന്ദകുട്ടൻ പാർട്ടിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. 14 വർഷം നാഷണലിസ്റ്റ് കർഷക ഫോറം സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നു

ഭാവി പരിപാടികൾ സഹപ്രവർത്തകരുമായി കൂടി ആലോചിച്ച ശേഷം 2 ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ആനന്ദകുട്ടൻ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group