കേരളോത്സവത്തിൽ സമ്മാനദാനത്തെ ചൊല്ലി തർക്കം; പാലക്കാട്‌ വനിതാ പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങള്‍ക്കും മര്‍ദ്ദനം

Spread the love

പാലക്കാട്‌: പാലക്കാട്‌ പുതുപരിയാരം പഞ്ചായത്തിൽ കേരളോത്സവത്തോടനുബന്ധിച്ച്‌ സമ്മാനദാനത്തെ ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങള്‍ക്കും മർദനമേറ്റു. പാലക്കാട് മുട്ടിക്കുളങ്ങരയില്‍ ഇന്നലെ (ഞായറാഴ്ച്ച) വൈകീട്ടാണ് സംഭവം.

video
play-sharp-fill

കേരളോത്സവത്തിലെ സമ്മാനം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തർക്കിക്കുകയും സമ്മാന വിതരണം തിങ്കളാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചപ്പോൾ  തർക്കം  കൈയാങ്കളിയായി മാറുകയുമായിരുന്നു സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡൻ്റായ ബിന്ദുവിനടക്കം മർദ്ദനമേറ്റതായാണ് വിവരം. മർദ്ദിച്ച സംഘത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.