
ജയ്പൂർ: രാജസ്ഥാൻ കോട്ടയിൽ വീടിനു തീപിടിച്ചതിനെത്തുടർന്ന് പുകയില്‍ ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യും മരിച്ചു.
ഞായറാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ വീട്ടിൽ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കോച്ചിങ് സെന്ററില്‍ അധ്യാപകനായ അച്ഛൻ ജിതേന്ദ്ര ശർമ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശർമ മുംബൈയിലും.
സ്വീകരണമുറിയില്‍ തീ പടർന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് എസ്പി തേജേശ്വനി ഗൗതം പറഞ്ഞു. അപകടകാരണം ഷോർട്ട്റ്റാക്യൂട്ടാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


