ഇടുക്കി കാഞ്ഞാറിൽ മോഷണ കേസ് പ്രതിയെ വാഹനം തടഞ്ഞുനിർത്തി പിടികൂടാൻ പൊലീസിൻ്റെ ശ്രമം; പിടിക്കപ്പെടുമെന്നായപ്പോള്‍ രണ്ട് പെണ്‍മക്കളെ കാറില്‍ പൂട്ടിയിട്ട് പ്രതി കടന്നു കളഞ്ഞു; പേടിച്ച്‌ നിലവിളിച്ച്‌ കുട്ടികളെ ഒടുവിൽ പുറത്തിറക്കി പൊലീസ്….

Spread the love

ഇടുക്കി: സ്വന്തം മക്കളെ മറയാക്കി മോഷണ കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച്‌ കടന്നു.

video
play-sharp-fill

ഇടുക്കി കാഞ്ഞാറിലാണ് സംഭവം. മോഷണമടക്കം 13 കേസുകളിലെ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്താണ് പൊലീസ് പിടികൂടുമെന്ന ഘട്ടത്തില്‍ വാഹനത്തില്‍ മക്കളെ പൂട്ടിയിട്ട് കടന്നുകളഞ്ഞത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പിടികിട്ടാപ്പുളളിയാണ് ശ്രീജിത്ത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ മനസിലാക്കി, കാഞ്ഞാർ പൊലീസിനൊപ്പം കോഴിക്കോടു നിന്നുളള അന്വേഷണ സംഘവും പിൻതുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം തടഞ്ഞുനിർത്തി ഇയാളെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. എന്നാല്‍ പൊലീസിനെ കണ്ട് ഇയാള്‍ കാഞ്ഞാർ കാവുംപടിയിലെ ചെറുവഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു.

വാഹനം മുന്നോട്ട് പോകാൻ കഴിയാത്ത ഘട്ടത്തിലെത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന അഞ്ചിലും മൂന്നിലും പഠിക്കുന്ന പെണ്‍മക്കളെ വാഹനത്തില്‍ പൂട്ടിയിട്ട ശേഷം ശ്രീജിത്ത് ഓടിരക്ഷപ്പെട്ടത്. ഭയന്ന കുട്ടികള്‍ കരച്ചില്‍ തുടങ്ങി. ഇതോടെ, കളളനെ പിടികൂടാനുളള ശ്രമം മാറ്റിവച്ച്‌ കുട്ടികളെ രക്ഷിക്കാൻ പൊലീസിറങ്ങി.

ശ്രീജിത്തിൻ്റെ ഭാര്യയുടെ നമ്പർ സംഘടിപ്പിച്ച്‌ സ്പെയർ താക്കോലെത്തിച്ച്‌ കുട്ടികളെ പുറത്തിറക്കി.