
കോഴിക്കോട്: സ്റ്റേഷനുകളിലും ട്രാക്കുകളിലും മാലിന്യം തള്ളിയവര്‍ക്ക് റെയില്‍വേ പിഴയിട്ടത് ഒരു കോടിയിലധികം.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ റെയില്‍വേ ട്രാക്കില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് പാലക്കാട് ഡിവിഷന്‍ പരിധിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത 53,087 കേസുകളിലായാണ് 1,10,64,700 രൂപ പിഴത്തുകയായി ഈടാക്കിയത്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമുള്‍പ്പെടെ മാലിന്യ ബിന്നുകളുണ്ടെങ്കിലും അവ ഉപയോഗിക്കാതെ ട്രാക്കിലും സ്റ്റേഷനിലും മാലിന്യം വലിച്ചെറിയുന്നത് കൂടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പലപ്പോഴും സ്റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ എടുക്കുന്നതിന് പിന്നാലെയാണ് ട്രാക്കിലേക്ക് മാലിന്യങ്ങള്‍ ഇടുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരക്കാരെ കമ്പാര്‍ട്ട്മെന്റുകളിലെ പരിശോധന ഉദ്യോഗസ്ഥരോ, അല്ലെങ്കില്‍ അടുത്ത സ്റ്റേഷനിലേക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കി ട്രെയിന്‍ എത്തുമ്പോള്‍ പിഴ ഈടാക്കുകയാണ് ചെയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തില്‍ യാത്ര ചെയ്യുമ്പോഴോ അല്ലാതെയോ പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ റെയില്‍വേ ട്രാക്കിലേക്ക് എറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് റെയില്‍വേ തീരുമാനം.