ശബരിമല സ്വര്‍ണ്ണപ്പാളി കേസ്: ഹൈക്കോടതി ഇന്ന് പരിഗണിക്കും; ദ്വാരപാലക പീഠം കണ്ടെത്തിയ വിവരവും കോടതിയെ അറിയിക്കും

Spread the love

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

video
play-sharp-fill

നേരത്തെ ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ശ്രീകോവിലിലെ ദ്വാരകപാലക ശില്‍പം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ 4 കിലോയോളം കുറഞ്ഞുവെന്നതിലാണ് കോടതി പ്രധാനമായും ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ഇതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എസ് പി റാങ്കിലുള്ള ചീഫ് വിജിലൻസ് ഓഫീസർക്കാണ് കോടതി നിർദ്ദേശപ്രകാരം അന്വേഷണ ചുമതല. ഭാരം കുറഞ്ഞതടക്കമുള്ള വിഷയങ്ങളില്‍ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദ്വാരപാലക ശില്‍പ്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്പോണ്‍സറുടെ ബന്ധുവില്‍ നിന്ന് കണ്ടെത്തിയ വിവരവും ദേവസ്വം കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവർ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.