
ചെന്നൈ: അവധിക്കാലങ്ങളിലും ഉത്സവസമയത്തും തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇനി എട്ടിൻറെ പണികിട്ടും. ഇത്തരക്കാരെ പിടികൂടാൻ 50 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.
നവരാത്രി, ദീപാവലി എന്നീ ആഘോഷങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രത്യേകസംഘം തീവണ്ടികളില്‍ പരിശോധന നടത്തുക. ടിക്കറ്റില്ലാത്തവരെ കൂടാതെ സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരെയും പിടികൂടും. പിടിക്കപ്പെടുന്നവര്‍ക്ക് 1000 രൂപവരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കും. രണ്ട് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രണ്ട് റെയില്‍വേ പോലീസുകാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും.
ഉത്സവ സീസണുകളില്‍ ദീര്‍ഘദൂര എക്‌സ്പ്രസ്, പ്രത്യേക തീവണ്ടികളില്‍ വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഈ സമയം ചില യാത്രക്കാര്‍ ടിക്കറ്റ് എടുക്കാതെയും ജനറല്‍ ടിക്കറ്റിലും റിസര്‍വുചെയ്ത കോച്ചുകളില്‍ കയറി മറ്റുയാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. അതുപോലെ മോഷണവും ഉണ്ടാകാറുണ്ട്. ഈയൊരു സാഹചര്യത്തിലാണ് പ്രത്യേക പരിശോധനാസംഘത്തെ നിയോഗിച്ചിരിക്കുന്നതെന്ന് ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു..

Whatsapp Group 1 | Whatsapp Group 2 |Telegram Group