ആധാർ കാർഡ് നഷ്ടപ്പെട്ടോ? ഉടനടി ചെയ്യേണ്ടത് ഈ കാര്യം, അറിയേണ്ടതെല്ലാം

Spread the love

കോട്ടയം : എന്തിനും ഏതിനും വേണ്ട ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ഇന്ന് രാജ്യത്ത് പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും, അക്കൗണ്ട് എടുക്കുന്നതുപോലെയുള്ള ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കുമെല്ലാം ആധാർ വേണം. ആധാർ കളഞ്ഞുപോയാൽ മുൻപത്തെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.

video
play-sharp-fill

നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ, ഓൺലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്.. ഓഫ് ലൈനായും ഡ്യുപ്ലിക്കേറ്ര് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. യുഐഡിഎഐ “ഓർഡർ ആധാർ പിവിസി കാർഡ്” എന്ന പേരിൽ ഒരു ഓൺലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്. ഇ ആധാറിന് അപേകഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.

പിവിസി ആധ3റിന് എങ്ങനെ അപോക്ഷിക്കാം

ആദ്യം https://myaadhaar.uidai.gov.in/genricPVC സന്ദർശിക്കുക. തുടർന്ന് 12 അക്ക ആധാർ നമ്പറും , ക്യാപ്‌ച കോഡും നൽകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക . ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും, വിശദാംശങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക

ആവശ്യമായ പേയ്മെന്റ് ട്രൻസ്ഫർ ചെയ്യുക. . ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്.പേയ്‌മെന്റിന് ശേഷം, റസീപ്റ്റ് ഡൗൺലോഡ് ചെയ്യാം.

നിങ്ങൾക്ക് എസ്എംഎസ് വഴി സർവീസ്ർ റിക്വസ്റ്റ് നമ്പർ ലഭിക്കും കൂടാതെ യുഐഡിഎഐയുടെ വെബ്‌സൈറ്റിലെ “ചെക്ക് ആധാർ കാർഡ് സ്റ്റാറ്റസ്” എന്ന ഓപ്‌ഷൻ വഴി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.

അതേ സമയം പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടിയിട്ടുണ്ട്.