
തിരുവനന്തപുരം:തമിഴ്നാട് കരൂരില്‍ നടൻ വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെ പാർട്ടിയുടെ റാലിയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ ടിവികെ അധ്യക്ഷൻ വിജയ്‌യെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി.
സിനിമ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഒരു പോലെയല്ല രണ്ടും രണ്ടാണെന്ന് സ്റ്റാലിൻ ദുരന്ത ഭൂമി സന്ദർശിച്ച ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
തമിഴ്നാട് കരൂരില്‍ തമിഴക വെട്രിക്കഴകം നേതാവ് വിജയിയുടെ പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുലര്‍ച്ചെ മൂന്നുമണിക്ക് എത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരന്തത്തില്‍ ഇതുവരെ 40 പേർക്കാണ് ജീവൻ നഷ്ടമായത്. അതില്‍ 17 പേര്‍ സ്ത്രീകളും, 4 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും മരണപ്പെട്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. മരിച്ചവരില്‍ ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. ഇതില്‍ 38 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും കരൂര്‍ സ്വദേശികളാണ്.