മോഷണക്കേസ് പ്രതികളായ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു: വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു: ജീപ്പ് ഡ്രൈവർക്ക് ഫോൺ വന്നപ്പോൾ വണ്ടി നിർത്തിയ ഉടനെ പ്രതികൾ ചാടിപ്പോയി.

Spread the love

കൊല്ലം: മോഷണക്കേസ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു: ഓടിരക്ഷപെട്ടത് അച്ഛനും മകനും.

പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം
അച്ഛനും മകനും ആണ് പ്രതികള്‍. ഇരുവരേയും വയനാട്ടില്‍ നിന്ന് തിരുവനന്തപുരം പാലോട് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു.

കൊല്ലത്ത് വച്ച്‌ ഡ്രൈവർക്ക് ഫോണ്‍ വന്നു. സംസാരിക്കാന്‍ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുന്നതിനിടെ പ്രതികള്‍ ഓടിപ്പോവുകയായിരുന്നു. കൈ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.