
പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. അകാലനര മാറ്റാൻ പല തരത്തിലുള്ള മരുന്നുകളും വിദ്യകളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.
ചിലരാണെങ്കില്‍ വില കൂടിയ കെമിക്കല്‍ നിറഞ്ഞ സാധനങ്ങള്‍ വാങ്ങി തലയില്‍ തേയ്ക്കുന്നു. എന്നാല്‍ ഇവയൊന്നും മുടിയുടെ പ്രശ്നത്തിന് ഒരു പരിഹാരമാർഗമല്ല. മാത്രമല്ല കാലക്രമേണ ഇവ മുടിയ്ക്ക് ദോഷം ചെയ്യുന്നു. വീട്ടില്‍ തന്നെ പ്രകൃതിദത്തമായ രീതിയില്‍ മുടി കറുപ്പിക്കാൻ കഴിയും. അത്തരത്തില്‍ മുടിയ്ക്ക് നിരവധി ഗുണങ്ങള്‍ നല്കുന്ന പ്രകൃതിദത്തമായ ഒരു ഡെെ പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
കടുക് , കറിവേപ്പില. കടുകില്‍ ആന്റിഓക്സിഡന്റുകള്‍, ന്യൂട്രിയന്റുകള്‍, സെലേനിയെ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിക്ക് വളരെ നല്ലതാണ്. കറിവേപ്പിലയിലെ വിറ്റമാൻ ബി മുടി വേരുകളെ പരിപോഷിപ്പിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ മുടിയുടെ കറുത്തനിറം നിലനിർത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
കടുക് നന്നായി പൊട്ടുന്ന രീതിയില്‍ ചട്ടിയിലിട്ട് വറുത്തെടുക്കുക. ഇതിലേക്ക് കഴുകി ഈർപ്പം കളഞ്ഞ കറിവേപ്പില ഇട്ട് നന്നായി ഇളക്കുക. കറിവേപ്പില പൊടിയുന്നതുവരെ വറുക്കുക. ശേഷം ഇവ പൊടിച്ചെടുക്കണം. ഇനി ആവശ്യത്തിനുള്ള പൊടി എടുത്ത് ഇതില്‍ പാകത്തിന് വെളിച്ചെണ്ണയൊഴിച്ച് പേസ്റ്റാക്കി എടുക്കുക. ശേഷം ഇത് എണ്ണ ഒട്ടും ഇല്ലാത്ത മുടിയില്‍ പുരട്ടണം. ഒന്ന് രണ്ടു മണിക്കൂർ ശേഷം നന്നായി കഴുകി കളയാം. ആഴ്ചയില്‍ രണ്ട്തവണ ഇത് ചെയ്യുന്നത് മുടിക്ക് നല്ല കറുപ്പ് നല്‍കും.



