
കോട്ടയം : ഏറ്റുമാനൂർ താരാ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയാൾക്ക് അന്യസംസ്ഥാനക്കാരനായ ഹോട്ടൽ ജീവനക്കാരന്റെ മർദ്ദനം.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം, ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് എത്തിയ തിരുവഞ്ചൂർ സ്വദേശി നിധിന് ആണ് മർദ്ദനമേറ്റത്.
ചിക്കൻ ഫ്രൈ നൽകിയത് മാറിപ്പോയതിനെ ചോദ്യം ചെയ്തതോടെ ജീവനക്കാരൻ കഴുത്തിനു കുത്തിപ്പിടിക്കുകയും മർദ്ദിക്കുകയുമായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.