
കാസർകോട്: മയക്കുമരുന്നു കടത്ത് സംഘത്തെ പോലീസ് പിടികൂടുന്നതിനിടെ രക്ഷപ്പെട്ട ദന്തഡോക്ടർ അറസ്റ്റിലായി.
ചട്ടഞ്ചാലില്‍ കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയിലാണ് കെ.എല്‍.14 വൈ 9871 സ്വിഫ്റ്റ് കാറില്‍ നിന്ന് 3.28 ഗ്രാം എം.ഡി.എം.എയും 10.65 ഗ്രാം കഞ്ചാവും പിടികൂടിയത്.
ബി.എം. അഹമ്മദ് കബീറിനെ (36) വെള്ളിയാഴ്ച പിടികൂടിയിരുന്നു. കാറില്‍ കൂടെയുണ്ടായിരുന്ന ദന്തഡോക്ടർ, മുഹമ്മദ് സുനീർ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഒളിവില്‍പോയ പ്രതിയെ ശനിയാഴ്ച വൈകുന്നേരമാണ് പോലീസ് പിടികൂടിയത്.
നിർത്താതെ പോയ കാറിനെ പിന്തുടർന്നാണ് പോലീസ് മയക്കുമരുന്ന് പിടികൂടിയത്. ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്‌ക്വാഡും മേല്‍പ്പറമ്പ് പോലീസും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മേല്‍പ്പറമ്പ് ഇൻസ്‌പെക്ടർ എ.എൻ. സുരേഷ് കുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ സീനിയർ സിവില്‍ ഓഫീസർ സുഭാഷ്, സജീഷ്, സുഭാഷ് ചന്ദ്രൻ, ഡ്രൈവർ സിവില്‍ ഓഫീസർ സജിത്ത് എന്നിവരടങ്ങിയ സംഘമാണ് വെള്ളിയാഴ്ച പ്രതിയെ പിടികൂടിയത്.