കാണാതായിട്ട് മൂന്ന് ദിവസം; ആലപ്പുഴ മണ്ണഞ്ചേരിയിൽ 42 വയസുകാരനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിൽ കാണാതായ 42-കാരനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് തറക്കോണം ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷം വീട്ടില്‍ റഫീഖ് (42) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് റഫീഖിനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റഫീഖിനെ വ്യാഴാഴ്ച മുതല്‍  കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിവരുകയിരുന്നു. കോട്ടയം സ്വദേശിയായ ഇയാൾ കാലങ്ങളായി മണ്ണഞ്ചേരിയില്‍ വാടകക്ക് താമസിച്ച്‌ വരുകയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ജാസ്മി, മക്കള്‍: സുള്‍ഫിക്കർ, ആമിന.