പണം വാങ്ങിയിട്ട് ടിക്കറ്റ് നല്‍കിയില്ല; മൂന്നാറില്‍ കെഎസ്‌ആര്‍ടിസി ഡബിള്‍ ഡക്ക‌ർ ബസിലെ കണ്ടക്ടര്‍ വേഷം മാറിയെത്തിയ വിജിലൻസിന്റെ പിടിയില്‍

Spread the love

ഇടുക്കി: പണം വാങ്ങിയിട്ട് ടിക്കറ്റ് നല്‍കിയില്ല.
കെഎസ്‌ആർടിസി കണ്ടക്ടറെ പിടികൂടി വിജിലൻസ്.
കെഎസ്‌ആർടിസിയുടെ മൂന്നാർ ഡബിള്‍ ഡക്ക‌ർ ബസിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് പിടിയിലായത്.

മൂന്നാറില്‍ നിന്നും ചിന്നക്കനാലിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വേഷം മാറി ബസില്‍ കയറിയ വിജിലൻസ് ഉദ്യോഗസ്ഥർ ചിന്നക്കനാലില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

യാത്രക്കാരനില്‍ നിന്നും ടിക്കറ്റ് തുകയായ 400 രൂപ വാങ്ങിയ പ്രിൻസ് ചാക്കോ ടിക്കറ്റ് നല്‍കാതെ പോവുകയായിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്‌ആർടിസി അറിയിച്ചു. ഇയാള്‍ മുൻപും സമാനരീതിയില്‍ പണം വാങ്ങിയതായി പരാതികളുണ്ട്.