‘കരൂര്‍ ദുരന്തത്തില്‍ അതീവ ദുഃഖം, ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്യുന്നു’; അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

കരൂര്‍: കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫെയ്‌സബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചതായി അദ്ദേഹം അറിയിച്ചു.

‘തമിഴ്‌നാട്ടിലെ കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണ്. മരണങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു.’ – മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.