വ്യാജ രേഖ സമര്‍പ്പിച്ച് കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ കോട്ടയം ഈസ്റ്റ്‌ പോലീസിന്റെ പിടിയിലായി;സുഹൃത്തിനെ ജാമ്യത്തിലിറക്കാൻ കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് III മുന്‍പാകെ വ്യാജ കരം അടച്ച രസീത് ഹാജരാക്കുകയായിരുന്നു

Spread the love

കോട്ടയം: കോടതിയില്‍ വ്യാജ രേഖ സമർപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി.മലപ്പുറം സ്വദേശികളായ
സിദ്ദിഖ്(59)മുഹമ്മദ് ഇക്ബാൽ(40) എന്നിവരാണ് കോട്ടയം ഈസ്റ്റ്‌ പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

മറ്റൊരു കേസില്‍ പ്രതിയുടെ ജാമ്യത്തിന് കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് III മുന്‍പാകെ പ്രതികള്‍ പഴയ രസീതില്‍ തീയതി തിരുത്തിയ ശേഷം ആയതിന്‍റെ കോപ്പി സമര്‍പ്പിക്കുകയായിരുന്നു.

പരിശോധനയില്‍ രേഖ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരം കോട്ടയം ഈസ്റ്റ്‌ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group