വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ച സംഭവം; കേസെടുത്ത് പൊലീസ്;കോട്ടയം നാര്‍കോട്ടിക്സ് സെൽ ഡിവൈഎസ്പി എ.ജെ തോമസ് കേസ് അന്വേഷിക്കും

Spread the love

കോട്ടയം: കോട്ടയം വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ കെ.പി വേലായുധന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

video
play-sharp-fill

കോട്ടയം നാർക്കോകോട്ടിക് സെൽ ഡിവൈഎസ്പി എ ജെ തോമസ് കേസ് അന്വേഷിക്കും. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പി ചുമതലപ്പെടുത്തിയത്. വൈക്കം പൊലീസ് സ്റ്റേഷനിലെ എസ് ഐ ജോർജ് തോമസിനെതിരെയാണ് പരാതി.

പരാതി പ്രകാരം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനങ്ങൾ തമ്മിൽ ഉരസിയെന്ന പേരിൽ എസ് ഐ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചത്. പൊലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് അരോപ്പിച്ച് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് തല്ലിയെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ വേലായുധനയാണ് വൈക്കം പൊലീസ് മർദിച്ചത്. മൂന്നാറിൽ നിന്ന് ആലപ്പുഴക്ക് പോയ ബസ് വൈക്കത്തിന് അടുത്ത് ഉല്ലലയിൽ എത്തിയപ്പോഴാണ് സംഭവം.

പൊലീസ് ജീപ്പിൻ്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദ്ദനം. പരിക്കേറ്റ ഡ്രൈവർ കെ പി വേലായുധൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.