കണ്ണൂരിൽ വീട്ടിൽവെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചു; അന്വേഷണം തുടങ്ങി പൊലീസ്

Spread the love

കണ്ണൂർ: പ്രസവത്തിന് പിന്നാലെ ഇതരസംസ്ഥാനക്കാരി മരിച്ചു. കണ്ണാടിപ്പറമ്പ് ചേലേരി മുക്കിലാണ് സംഭവം.
അസം സ്വദേശിനി ജെസ്വീനയാണ് മരിച്ചത്. ഭർത്താവിന്റെ ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടകമുറിയിൽ വച്ചായിരു പ്രസവം.

എന്നാൽ പ്രസവത്തിന് പിന്നാലെ തളർന്നു വീണ യുവതി ആശുപത്രിയെത്തും മുൻപ് മരിച്ചു. നവജാത ശിശുവിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്ത മയ്യിൽ പൊലീസ് അന്വേഷണം തുടങ്ങി.