
ആലപ്പുഴ: വരാനിരിക്കുന്ന സ്കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
മത്സരങ്ങളില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികള്‍ക്കും സർക്കാരിന്റെ വകയായി 1000 രൂപ ഗ്രാൻഡ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
‘ജനപങ്കാളിത്തത്തോടെ പരാതിരഹിതമായി കലോത്സവം സംഘടിപ്പിക്കുകയാണ് ലക്ഷ്യം. താമസം, ഭക്ഷണം തുടങ്ങിയവ കൃത്യമായി സജ്ജീകരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലോത്സവത്തിന്റെ സ്വർണക്കപ്പ് തൃശൂരില്‍ ആയതിനാല്‍ ഘോഷയാത്ര തിരുവനന്തപുരത്തുനിന്നും കാസർകോട് നിന്നും തൃശൂരിലേയ്ക്ക് എത്തുന്ന തരത്തിലാണ് ക്രമീകരിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. സ്കൂള്‍ കായികമേളയില്‍ ഇത്തവണ പരിഷ്കരിച്ച മാനുവലായിരിക്കും നടപ്പാക്കുക. മത്സരയിനത്തില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്തും’- മന്ത്രി വ്യക്തമാക്കി.