
മലപ്പുറം: മലപ്പുറത്ത് കക്കാടംപൊയില്‍ പന്നിയാമലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.ഒതായിക്ക് സമീപം ചുളാട്ടിപ്പാറ സ്വദേശി
സുധര്‍മന്റെ മകന്‍ സൂരജ് (20), ചുളാട്ടിപ്പാറ കരിക്കാട്ട് പൊയില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഷാനിദ് (20) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കക്കാടംപൊയിലേക്ക് സുഹൃത്തുക്കളോടൊപ്പം പോയ ഇരുവരും വീട്ടിലേക്ക് മടങ്ങവെ പന്നിയമല ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശവാസികള്‍ അരീക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ അരീക്കോട്ടെ സ്വകാര്യാശുപത്രിയില്‍.
ഷാനിദിന്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഹക്കീം, മുനവിര്‍. സൂരജിന്റെ മാതാവ്: രമ്യ. സഹോദരി: അര്‍ച്ചന