യുവാവിന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു:സംഭവത്തില്‍ നാല് പേരെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു.

Spread the love

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വർണ പണയം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു.
സംഭവത്തില്‍ നാല് പേരെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശിയായ ഒരു സ്വർണക്കടയുടമയാണ് ആക്രമണത്തിന് ഇരയായത്.

സ്വർണ പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരില്‍ യുവാവിനെ പ്രതികള്‍ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി.

തുടർന്ന് യുവാവിന്‍റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് കാഴ്ച മറച്ച ശേഷം ശാരീരികമായി ആക്രമിച്ച്‌ കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ കവർച്ച ചെയ്യുകയായിരുന്നു. സംഭവം ഇന്നലെയാണ് നടന്നതെന്നും വിവരം ഇന്ന് രാവിലെയാണ് പുറത്തറിഞ്ഞതെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിന് ഇരയായ യുവാവ് ഉടൻ തന്നെ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ആറ്റിങ്ങല്‍ പോലീസ് സംഘം നാല് പ്രതികളെയും പിടികൂടി. പിടിയിലായവർ ആറ്റിങ്ങല്‍, ചിറയിൻകീഴ് സ്വദേശികളാണ്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.