
കോഴിക്കോട് : വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. വടകര കുട്ടോത്ത് സ്വദേശിയും റിട്ട. ബാങ്ക് ജീവനക്കാരനുമായ ഏറാംവെള്ളി നാരായണൻ (65) ആണ് മരിച്ചത്.
വീടിന് മുന്നിലെ റോഡിൽ നിന്ന ഇയാളെ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 10.45 ഓടെയായിരുന്നു അപകടം. വടകര-പേരാമ്പ്ര റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ റാം ബസാണ് അപകടം വരുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിന് മുന്നിൽ നിന്നും വടകരയിലേക്ക് പോകാൻ ബസിന് കൈ കാണിക്കുകയായിരുന്നു.വേഗതയിലെത്തിയ ബസ് നിർത്താൻ ശ്രമിക്കുന്നത്തിനിടെ ടയർ തെന്നി പോവുകയും പിൻഭാഗം നാരായണനെ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ നിർത്തിയ കാറിന് മുകളിലേക്ക് ഇയാൾ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ വടകര ഗവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.