
ബന്ദിപോര: നിയന്ത്രണ രേഖ മറികടന്ന് പോയ പശുക്കളെ തിരിച്ചുകൊണ്ടുവരണമെന്ന് വടക്കന്‍ കശ്മീരിലെ ഗ്രാമീണര്‍. മേയാന്‍ വിട്ട ഏകദേശം 20 പശുക്കള്‍ ഒരുമാസം മുമ്പാണ് നിയന്ത്രണ രേഖ കടന്നുപോയത്.
പിന്നെ തിരികെ വന്നില്ല. കാത്തിരിപ്പ് വിഫലമായതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടത്. നീലം താഴ്‌വരയിലൂടെയാണ് പശുക്കള്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള കശ്മീരിലേക്ക് പോയത്. അതിനാല്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും ഇടപെടണമെന്ന് ഗ്രാമീണര്‍ ആവശ്യപ്പെട്ടു.
ഉയര്‍ന്ന പ്രദേശങ്ങളില്‍ മേയാന്‍ വിട്ട പശുക്കളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ രണ്‍ജീത് പോസ്റ്റിന് സമീപത്ത് കൂടെ നിയന്ത്രണ രേഖ കടന്നത്. ആ പ്രദേശത്തേക്ക് പ്രദേശവാസികള്‍ക്ക് പ്രവേശനമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ജൂലൈയില്‍ 29 യാക്കുകള്‍ നിയന്ത്രണ രേഖ മറികടന്ന് പോയിരുന്നു. ഇരുരാജ്യങ്ങളും സഹകരിച്ചാണ് അവയെ തിരികെ കൊണ്ടുവന്നത്.