മലയാളി കൂട്ടായ്മയിൽ സംസ്കൃത ഭാഷയിലൊരുക്കുന്ന ആദ്യ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ ‘ധീ ‘ ;പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം രവിശങ്കർ വെങ്കിടേശ്വരൻ ആണ്

Spread the love

കോട്ടയം : അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി”ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് “ധീ”. പൂർണ്ണമായും സംസ്കൃത ഭാഷയിൽ നിർമ്മിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയാണ് ധീ. പുണ്യകോടി സിനിമയിലൂടെ ആഗോള പ്രശസ്തിയാർജ്ജിച്ച സംവിധായകൻ രവിശങ്കർ വെങ്കിടേശ്വരൻ ആണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ അണിയറ പ്രവർത്തകർ മുഴുവനും മലയാളികളാണെന്നത് ശ്രദ്ധേയമാണ്.

ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു.

ഇൻഫോസിസിലെ മുൻ ഉദ്യേഗസ്ഥനായിരുന്ന രവിശങ്കർ, മീഡിയ, അനിമേഷൻ മേഖലകളിലെ തൻ്റെ മുപ്പത് വർഷത്തെ അനുഭവ സമ്പത്ത് ഈ സിനിമയ്ക്കായി ഉപയോഗിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അനിമേഷൻ ഇൻഡസ്ട്രികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും ടെക്നിക്കൽ സഹായത്തിനും സംവിധായകൻ ഈ വേളയിൽ നന്ദി അറിയിക്കുന്നു.

പപ്പറ്റിക്ക മീഡിയ :- ഇന്ത്യയിലെ മുൻനിര അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായ പപ്പറ്റിക്ക മീഡിയ, ലോകോത്തര നിലവാരത്തിലുള്ള വിദഗ്ദ്ധ ടെക്നീഷ്യന്മാരുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ തനതായ സംസ്കാരവും കലാരീതികളും അനിമേഷൻ്റെ സഹായത്തോടെ ആഗോള തലത്തിലെത്തിക്കുക എന്ന എക ലക്ഷ്യത്തോടെ വിജയകരമായി മുന്നോട്ടു പോകുന്നു.

നിർമ്മാണത്തിൻ്റെ പ്രാരംഭ ഘട്ടത്തിലെത്തി നില്ക്കുന്ന സിനിമയുടെ നിർമ്മാണത്തിനും വിതരണത്തിനും സഹായം ലഭിക്കാൻ ഇന്ത്യയിലും വിദേശത്തുമുള്ള ഒടിടി പാർട്ട്ണർമാരെയും കോ-പ്രൊഡ്യൂസർമാരെയും തേടുന്നുണ്ട്.

രവിശങ്കർ വെങ്കിടേശ്വരൻ
([email protected])