കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം, വിദ്യാരംഭം: സെപ്റ്റംബർ 30 ഒക്ടോബർ 1, 2 തീയതികളിൽ.

Spread the love

കുമ്മനം : ഇളങ്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി മഹാത്സവം സെപ്റ്റംബർ 30 ഒക്ടോബർ 1, 2 തീയതികളിൽ നടക്കും.

video
play-sharp-fill

സെപ്റ്റംബർ 29 തിങ്കളാഴ്ച്ച വൈകിട്ട് 6ന് പൂജവയ്പ്പ്. 30ന് വൈകിട്ട് 6ന് ശ്രീഭദ്ര സംഗീതരത്ന പുരസ്ക്കാരം നാദസ്വരവിദ്വാൻ തുറവൂർ ആർ. നാരായണ പണിക്കർക്ക് സമ്മാനിയ്ക്കും. സംഗീതരംഗത്ത് പ്രഗത്ഭരായ കലാകാരൻമാരെ ആദരിയ്ക്കുന്നതിനായി കുമ്മനം ഇളങ്കാവ് ഭഗവതി ദേവസ്വം ഏർപ്പെടുത്തിയിരിയ്ക്കുന്നതാണ് പുരസ്ക്കാരം.

ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ്
സുജിത്ത് എസ് നായർ അധ്യക്ഷത വഹിയ്ക്കും.
മുൻ വനിതാ കമ്മീഷൻ അംഗം ഡോ.ജെ പ്രമീളാ ദേവി പുരസ്ക്കാര സഭ ഉദ്ഘാടനം ചെയ്യും. ശ്രീഭദ്ര സംഗീതരത്ന പുരസ്ക്കാരം നാഗസ്വര വിദ്വാൻ തുറവൂർ നാരായണ പണിയ്ക്കർക്ക് തിരുവിഴ ജയശങ്കർ സമ്മാനിയ്ക്കും. അയ്മനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ ആർ ജഗദീശ്, എൻ.എസ്.എസ് കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി
എ എം രാധാകൃഷ്ണൻ നായർ, ദേവസ്വം വൈസ് പ്രസിഡണ്ട് പി.സ് ബാലചന്ദ്രൻ നായർ, സെക്രട്ടറി കെ ഗോപകുമാർ എന്നിവർ സംസാരിക്കും

7ന് : നൃത്താഞ്ജലി – ചലച്ചിത്ര താരം ദേവീ കൃഷ്ണ വിജയ്‌യും സംഘവും.
അവതരണം : ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രം ,കോട്ടയം.
ഒക്ടോബർ 1ന് വൈകിട്ട് 6 മുതൽ തുറവൂർ ആർ നാരായണപ്പണിയ്ക്കർ & പാർട്ടിയുടെ നാദസ്വരക്കച്ചേരി
2ന് രാവിലെ 5.30 മുതൽ സംഗീതാരാധന 8ന് : പൂജയെടുപ്പ് ,വിദ്യാരംഭം.

8.15ന് സംഗീത സദസ്സ്
വോക്കൽ :ദർശ് കണ്ണൻ കുമ്മനം
വയലിൻ: ഡോ. ആകാശ് കൃഷ്ണൻ, മൃദംഗം: പ്രണവ് സജീവ് കുമ്മനം

വിജയ ദശമി ദിവസം ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

=