ആലപ്പുഴ തുമ്പോളിയിൽ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്ന അഞ്ചു പേരേയും കരയ്‌ക്കെത്തിച്ചു

Spread the love

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം. മാരാരിക്കുളം സ്വദേശി കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.

ഇന്ന് പുലര്‍ച്ചെയാണ് ഫാബിന്‍ എന്ന വള്ളത്തില്‍ അഞ്ചു പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയത്. തുമ്പോളിക്ക് പടിഞ്ഞാറ് കടലില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. എല്ലാവരേയും രക്ഷപ്പെടുത്തി.

രക്ഷാപ്രവര്‍ത്തനത്തിനായി കരയില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്. ഇവരെ മറ്റ് വള്ളങ്ങളിലായി കരയ്ക്കെത്തിച്ചു. അപകടത്തില്‍പ്പെട്ട വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group