
ആലപ്പുഴ: നാലര വയസുകാരനായ മകനെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ പിൻഭാഗത്തും കാലുകളിലുമായി ചട്ടുകം പഴുപ്പിച്ചു പൊള്ളലേല്‍പ്പിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളം കണ്ടല്ലൂർ പുതിയ വിളയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
കുട്ടി ധരിച്ചിരുന്ന ട്രൗസറില്‍ അശ്രദ്ധമായി മലമൂത്രവിസർജനം ചെയ്തതാണ് അമ്മയെ പ്രകോപിപ്പിച്ചത്. ഇതിന്റെ ദേഷ്യത്തില്‍ അമ്മ ചട്ടുകം തീയില്‍ വെച്ച് പഴുപ്പിച്ചെടുത്ത് കുട്ടിയുടെ ശരീരത്തില്‍ വെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അമ്മ തന്നെയാണ് കായംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകളില്‍ സംശയം തോന്നിയ ആശുപത്രിയിലെ ഡോക്ടർമാർ ഉടൻ തന്നെ വിവരങ്ങള്‍ കായംകുളം കനകക്കുന്ന് പോലീസിനെയും ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെയും അറിയിക്കുകയായിരുന്നു