
ഇനി പുട്ടു പൊടി തീര്‍ന്നു പോയാലും 2 മിനിറ്റില്‍ തന്നെ സൂപ്പര്‍ സോഫ്റ്റ് പുട്ടുണ്ടാക്കാം, കൈയില്‍ അല്പം പോലും പുട്ടു പൊടി പറ്റാതെ. ഒരിക്കല്‍ ഈ രീതി പരീക്ഷിച്ചാല്‍ പിന്നെയാരും പുട്ടു പൊടി തയാറാക്കാന്‍ മിനക്കെടില്ല.
ചേരുവകള്‍
1. പുഴുങ്ങലരി – 1 കപ്പ്
2. തേങ്ങ ചിരകിയത് – 1/2 കപ്പ്
3. ഉപ്പ് – ആവശ്യത്തിന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയാറാക്കുന്ന രീതി:
അരി നന്നായി കഴുകി തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
• പിറ്റേദിവസം ഒന്നുകൂടി കഴുകി വെള്ളം മുഴുവനും ഊറ്റിക്കളഞ്ഞ് ഉപ്പ് ചേര്‍ത്ത് മിക്സിയില്‍ പൊടിച്ചെടുക്കുക.
• തേങ്ങ ചിരകിയതും ഈ പൊടിയും കുറേശ്ശേ പുട്ടുകുറ്റിയിലേക്ക് ഇട്ട് കൊടുത്ത് ആവിയില്‍ വേവിച്ചാല്‍ സൂപ്പര്‍ സോഫ്റ്റ് പുട്ട് റെഡി. (പച്ചരി പുട്ടിനേക്കാള്‍ 2-3 മിനിറ്റ് അധികം ആവിയില്‍ വേവിക്കണം).
പോഷകം കൂട്ടാൻ
∙ പുട്ടു പുഴുങ്ങുമ്പോൾ തേങ്ങയ്ക്കൊപ്പം കാരറ്റ് ചേർക്കാം.
∙ ഗോതമ്പ്, റാഗി പുട്ട് പോഷകസമൃദ്ധം
∙ പ്രമേഹ രോഗികൾക്കും നല്ല ഭക്ഷണം, പക്ഷേ മിതമായി കഴിക്കണം.
∙ ചെറിയ കഷണം പുട്ട്, ആവശ്യത്തിനു കറി എന്നതാകട്ടെ ശീലം
∙ മുളങ്കുറ്റി, ചിരട്ട തുടങ്ങിയവയിൽ ഉണ്ടാക്കിയാൽ കൂടുതൽ നല്ലത്.
∙ പുട്ട് – പഞ്ചസാര എന്ന രീതി ഒഴിവാക്കാം.
∙ കറിയായി മുളപ്പിച്ച പയറോ, കടലയോ ആണെങ്കിൽ കൂടുതൽ നന്ന്.