ബിഎസ്‌എന്‍എല്ലും 5ജിയിലേക്ക്; കേരളത്തില്‍ ഡിസംബറോടെ ലഭ്യമാകും; 4ജി നെറ്റ് വര്‍ക്ക് സംവിധാനം ഇന്ന് മുതല്‍ സംസ്ഥാനത്ത് പൂര്‍ത്തിയാകും; ഇ.സിം പദ്ധതിക്കും തുടക്കം

Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഡിസംബറോടെ അഞ്ചാം തലമുറ ടെലികോം (5ജി) സേവനങ്ങള്‍ ബി.എസ്.എന്‍.എല്‍ ലഭ്യമാക്കും.

തദ്ദേശീയമായി നിര്‍മ്മിച്ച 4ജി നെറ്റ്വര്‍ക്ക് സംവിധാനം ഇന്നുമുതല്‍ സംസ്ഥാനത്ത് പൂര്‍ത്തിയാകും. ഇതോടൊപ്പം ഇ.സിം പദ്ധതിയും ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍.സജികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തദ്ദേശീയ 4ജി നെറ്റ്വര്‍ക്ക് രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിന്റെ പ്രഖ്യാപനം ഒഡിഷയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഒക്ടോബര്‍ ഒന്നിന് ബി.എസ്.എന്‍.എല്‍ രൂപീകരിച്ചതിന്റെ 25ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വിപ്‌ളവകരമായ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേജസ് നെറ്റ് വര്‍ക്ക്, സിഡോട്ട്, ടി.സി.എസ് എന്നിവയുമായി ചേര്‍ന്നാണ് 4ജി ശ്യംഖല വികസിപ്പിച്ചത്.
സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ടെലികോം സേവനങ്ങള്‍ നല്‍കുന്ന ലോകത്തെ ആറാമത്തെ രാജ്യമാണ് ഇന്ത്യ.

അടുത്ത ഘട്ടത്തില്‍ 5ജി സേവനം നല്‍കാനും നിലവിലെ നെറ്റ്വര്‍ക്കില്‍ സംവിധാനമുള്ളതിനാല്‍ അധിക ചെലവുണ്ടാകില്ല. 4ജി നെറ്റ്വര്‍ക്കിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ പൂര്‍ണസജ്ജമാകുമ്പോള്‍ 5ജി സേവനങ്ങളും ഉറപ്പാക്കുന്നതിനായി രാജ്യമൊട്ടാകെ ഒരു ലക്ഷത്തിനടുത്ത് ടവറുകളാണ് സ്ഥാപിച്ചത്.

കേരളത്തില്‍ 7,200 ടവറുകളുണ്ട്. മൊബൈല്‍,ഇന്റര്‍നെറ്റ്,വൈഫൈ സേവനങ്ങള്‍ മികച്ച രീതിയില്‍ തടസങ്ങളില്ലാതെ കിട്ടുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു.