
പത്തനംതിട്ട: എൻ.എസ്.എസ് പൊതുയോഗം ഇന്ന് നടക്കും. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിലാണ് യോഗം ചേരുക. രാവിലെ 11.30ന് യോഗം തുടങ്ങും. ശബരിമല വിഷയത്തിലെ ജനറൽ സെക്രട്ടറിയുടെ സർക്കാർ അനുകൂല നിലപാട് യോഗത്തിൽ ഉയർന്നേക്കും. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സുകുമാരൻ നായർക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളും ചർച്ചയായേക്കും.