
കോട്ടയം: കൊവിഡ് കാലത്ത് ദുബായിലെ ബാങ്കില്‍ നിന്ന് വന്‍തുക വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്ത കോട്ടയം സ്വദേശികള്‍ക്കെതിരെ ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസെടുത്തു. ഏഴരകോടിയോളം രൂപ കബളിപ്പിച്ചെന്നാണ് കേസ്.
രാജ്യം വിട്ടാല്‍ തിരിച്ചടവില്‍ നിന്ന് രക്ഷപ്പെടാമെന്നു കരുതിയിരുന്നവര്‍ക്ക് എതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
വൈക്കം,വെള്ളൂര്‍,കടുത്തുരുത്തി, തലയോലപറമ്പ്, കുറവിലങ്ങാട് തുടങ്ങിയ സ്‌റ്റേഷനുകളില്‍ കേസുണ്ട്. കൊവിഡ് കാലത്ത് ദുബായിലെ ബാങ്കില്‍ നിന്ന് എടുത്ത വായ്‌പ തിരിച്ചടക്കാതെ ഇവര്‍ രാജ്യം വിട്ടതോടെ ബാങ്ക് അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോള്‍ മറ്റൊരു വിദേശ രാജ്യത്തുള്ള തലയോലപറമ്പ് സ്വദേശി ഇത്തരത്തില്‍ 1.17 കോടി രൂപ വായ്‌പയെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്.