
കോട്ടയം: ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചതിന് പിന്നാലെ വെട്ടിലായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജി. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ വീണ്ടും കൂറ്റൻ ബാനർ ഉയർന്നു.എൻ.എസ്.എസിലെ ഒരുവിഭാഗം സമുദായാംഗങ്ങള്‍ക്ക് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
സുകുമാരൻ നായർ കട്ടപ്പ’ എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്നും സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്നും ബാനറിലുണ്ട്. പിണറായി വിജയനെയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായതിന് പിന്നാലെയാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.
ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ എന്‍.എസ്.എസില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
ജി. സുകുമാരന്‍ നായര്‍ ശനിയാഴ്ച എന്‍.എസ്.എസ് ആസ്ഥാനത്ത് ചേരുന്ന പൊതുയോഗത്തില്‍ വിശദീകരിക്കും. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചതിന്റെ കാരണങ്ങള്‍ സമുദായ അംഗങ്ങളെ ബോധ്യപ്പെടുത്താനാണ് യോഗം ചേരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതെ സമയം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതല്ല നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടുകളെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഒരു സാമൂഹിക സംഘടന എന്ന നിലയിലാണ് സര്‍ക്കാരുമായി സഹകരിക്കുന്നതെന്നും അദ്ദേഹം ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും കൂടിക്കാഴ്ചക്ക് അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റുകളുണ്ടായാല്‍ എന്‍.എസ്.എസ്. അത് ചൂണ്ടിക്കാണിക്കുമെന്നും എന്നാല്‍ ശരിയായ കാര്യങ്ങളെ അംഗീകരിക്കുമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു. പണം കൊടുത്താല്‍ ആര്‍ക്കും പേരില്ലാതെ ബാനറുകള്‍ സ്ഥാപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.