കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ടൂറിസം മാപ്പ്; ജില്ലാ കളക്ടർ ചേതൻകൂമാർ മീണ പ്രകാശനം ചെയ്തു

Spread the love

കോട്ടയം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കിയ മാപ്പുകൾ ജില്ലാ കളക്ടർ ചേതൻകൂമാർ മീണ പ്രകാശനം ചെയ്തു.

video
play-sharp-fill

മലയോര ടൂറിസം, തീർത്ഥാടന ടൂറിസം, കായലോര ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേകം മാപ്പുകളുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങളും ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ചടങ്ങിൽ ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, എ.ഡി.എം എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group