ക്നാനായ യാക്കോബായ സഭയിലെ അധികാരത്തർക്കം; പാത്രിയാർക്കീസ് ബാവയ്ക്കെതിരെയുള്ള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

Spread the love

ദില്ലി : ക്‌നാനായ യാക്കോബായ സഭ അധികാര തർക്കത്തിൽ പാത്രിയാർക്കീസ് ബാവയ്ക്കെതിരെയുള്ള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ക്നാനായ യാക്കോബായ സഭാ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

ക്നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസിനെ പാത്രിയർക്കിസ് ബാവ സസ്പെൻഡ് ചെയ്തതിനെതിരെ സമുദായ അംഗങ്ങൾ കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ സസ്പെൻഷൻ ഉത്തരവ് മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു.

മുൻസിഫ് കോടതിയുടെ ഉത്തരവിൽ ഇടപെടുന്നതിന് കോട്ടയം അഡീഷണൽ ജില്ലാ കോടതി വിസമ്മതിക്കുകയും തുടർന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും പാത്രയർക്കിസിനെതിരെ വിധി പ്രഖാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് അടുത്തമാസം 7ന് ഹൈക്കോടതി വീണ്ടും പരിഗണിക്കണം. കീഴ്ക്കോടതികളിലുള്ള ഹർജികൾ തീർപ്പാക്കുന്നതിന് ഇടപെടലും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്നാനായ സഭയിലെ മെത്രാപ്പൊലീത്ത സെവേറീയോസിനെ സസ്പെൻഷൻ കോട്ടയം മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു.

സസ്പെൻഷനെതിരെ രണ്ട് സഭ വിശ്വാസികൾ മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു നടപടി. തൽസ്ഥിതി തുടരാനായിരുന്നു നിർദ്ദേശം. ഈ നിയമനടപടികളാണ് പിന്നീട് സുപ്രീംകോടതി വരെ എത്തിയത്.

കേസിൽ പാത്രിയാർക്കീസ് ബാവ ഉൾപ്പെടെയുള്ള ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകരായ റോയി ഏബ്രഹാം, റീനാ റോയി, ആദിത്യ റോയി കോശി എന്നിവർ ഹാജരായി. കേസിലെ എതിർകക്ഷികൾക്കായി മുതിർന്ന അഭിഭാഷകൻ രവി പ്രകാശ് മെഹറോത്ര, അഭിഭാഷകൻ ജോഗി സ്കറിയ എന്നിവർ ഹാജരായി