ഗോതമ്പുപൊടി കൊണ്ട് വീട്ടില്‍ തന്നെ എളുപ്പത്തില്‍ കിടിലൻ രുചിയില്‍ മുട്ട പഫ്‌സ് തയാറാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം:ചൂട് മുട്ട പഫ്‌സ് ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ കിടിലൻ രുചിയില്‍ മുട്ട പഫ്‌സ് തയാറാക്കിയാലോ ?

അതും ഗോതമ്പുപൊടി കൊണ്ട്.

അവശ്യ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോതമ്പ് പൊടി- 2 കപ്പ്
വെണ്ണ- 150 ഗ്രാം
സവാള- 2
മുളകു പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
തക്കാളി- 2
മുട്ട
ഉപ്പ്- ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

2 കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒരു ടീസ്പൂണ്‍ ഉപ്പ് ചേർക്കാം. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ മാവ് കുഴച്ചെടുക്കാം. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി മുറിച്ചെടുക്കാം. ഉരുളകള്‍ ഘനം കുറച്ച്‌ പരത്തി അല്‍പ്പം വെണ്ണ മുകളില്‍ പുരട്ടുക. അതിനു മുകളില്‍ ഗോതമ്പ് പൊടി വിതറുക. ശേഷം ഒരിക്കല്‍ കൂടി മടക്കാം. മടക്കിയ ഭാഗത്ത് അല്‍പ്പം വെണ്ണ കൂടി പുരട്ടി കോർണറുകള്‍ മടക്കി പ്ലാസ്റ്റിക് റാപ്പറില്‍ പൊതിഞ്ഞ് ഒരു മണിക്കൂർ ഫ്രിഡ്ജില്‍ വെക്കുക. ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്തതിനു ശേഷം വീണ്ടും പരത്തി മടക്കിയെടുത്ത് അല്‍പ്പ സമയം കൂടി ഫ്രിഡ്ജില്‍ വെയ്ക്കാം. ഇത് മൂന്ന് തവണ ആവർത്തിക്കുക. ശേഷം ചതുരാകൃതിയില്‍ പരത്തി മുറിച്ചെടുക്കാം.

ഒരു പാൻ അടുപ്പില്‍ വച്ച്‌ എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് ഇടത്തരം വലിപ്പമുള്ള ഒരു സവാള കട്ടി കുറച്ച്‌ അരിഞ്ഞതു ചേർത്ത് വഴറ്റുക.സവാളയുടെ നിറം മാറി വരുമ്പോള്‍ ഇതിലേക്ക് ഒരു തക്കാളി കഷ്ണങ്ങളായി അരിഞ്ഞത് ചേർക്കാം.അതിലേക്ക് മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ സമയം മുട്ട പുഴുങ്ങി വയ്ക്കുക.പരത്തി വച്ചിരിക്കുന്ന മാവിൻ്റെ മുകളില്‍ ഒരു മുട്ടയുടെ പകുതി മുറിച്ചതും തയ്യാറാക്കിയ മസാലയില്‍ നിന്ന് അല്‍പ്പവും വച്ച്‌ മടക്കുക. അടികട്ടിയുള്ള ഒരു പാത്രത്തില്‍ വറുക്കാനാവശ്യത്തിന് എണ്ണ എടുത്ത് ചൂടാക്കാം. ചൂടായ എണ്ണയില്‍ പഫ്സ് വറുത്തെടുക്കാം. അല്ലെങ്കില്‍ 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. പാത്രത്തില്‍ തട്ടുവച്ച്‌ (10 മിനിറ്റ് പ്രീഹീറ്റ്) അതില്‍ പഫ്സ് നിരത്തി 30 മിനിറ്റ് ചെറുതീയില്‍ തയാറാക്കാം.