മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാർഥികൾക്ക് നേരെ ഡൽഹിയിൽ ആൾക്കൂട്ട ആക്രമണം ; സഹായത്തിനായി പോലീസിനെ വിളിച്ചതോടെ ബൂട്ടിട്ട് ചവിട്ടിയും മുഖത്തടിച്ചും പൊലീസിന്റെ ക്രൂരത

Spread the love

ഡൽഹി : മോഷണകുറ്റം ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് നേരെ ഡൽഹിയിൽ ക്രൂര മർദ്ദനം. മലയാളികളായ സുദിൻ, അശ്വന്ത് എന്നിവർക്കാണ് മർദനമേറ്റത്.

മൊബൈൽ മോഷണം ആരോപിച്ച് ആദ്യം ആൾക്കൂട്ടം മർദിക്കുകയായിരുന്നു. തുടർന്ന് മർദ്ദനം താങ്ങാൻ കഴിയാതെ പൊലീസിനെ സമീപിച്ചപ്പോൾ അവരും മർദിച്ചതായി പരാതി.

പൊലീസ് റൂമിൽ എത്തിച്ച് മർദിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. ബൂട്ട് ഇട്ട് ചവിട്ടുകയും, മുഖത്ത് അടിക്കുകയും, ഫൈബർ സ്റ്റിക് കൊണ്ട് മർദിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ  പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദി സംസാരിക്കാൻ ആവശ്യപ്പെട്ട് തല്ലിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നൽകി.