ഇടപ്പള്ളിയിൽ വെച്ച് ട്രെയിന് നേർക്ക് കല്ലേറ്; വിൻഡോ സീറ്റിലിരുന്ന ഉദ്യോ​ഗസ്ഥന് തലക്ക് പരിക്ക്; അന്വേഷണമാരംഭിച്ച് പൊലീസ്

Spread the love

തിരുവനന്തപുരം: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് തലയ്ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന നോർത്ത് പറവൂർ അഗ്നി രക്ഷാ നിലയത്തിലെ ഓഫീസർ എസ് എസ് രഞ്ജിത്തിനാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് ഇടപ്പള്ളിയിൽ വച്ചാണ് ചെന്നൈ മെയിലിന് നേരെ കല്ലേറുണ്ടായത്. വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്ന രഞ്ജിത്തിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. തൊട്ടടുത്ത സ്റ്റേഷനായ ആലുവയിൽ ഇറങ്ങിയ ശേഷം ആർപിഎഫിനെയും കേരള പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആരാണ് കല്ലെറിഞ്ഞത് എന്നതിൽ പൊലീസ് അന്വേഷണം നടക്കുന്നു.