
പുതുപ്പള്ളി: പുതുപ്പള്ളി നിയോജക മണ്ഡലത്തോടും ജനപ്രതിനിധിയോടും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ശത്രുതാപരമായ മനോഭാവത്തിന്‍റെ ഭാഗമാണ് ഇന്നു
തലപ്പാടിയില്‍ നിശ്ചയിച്ചിരിക്കുന്ന അനിമല്‍ ഹൗസ് ഫെസിലിറ്റിയുടയും അമീബിക് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസിസ് സെന്‍ററിന്‍റെയും ഉദ്ഘാടനമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ
സിപിഎമ്മിന്‍റെ സ്ഥാപിതതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പുതുപ്പള്ളി നിയോജകമണ്ഡത്തില്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടി എംഎല്‍എയെ അറിയിക്കാതെയും കൂടിയാലോചനകളില്ലാതെയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടി നിശ്ചയിച്ച ശേഷം സമയം ചോദിക്കാതെയും അനുവാദമില്ലാതെയും നോട്ടീസില്‍ പേര് വയ്ക്കുകയും പരിപാടികളില്‍ മറ്റ് ചിലരെ ഉള്‍പ്പെടുത്തി നടത്തുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എംഎല്‍എ എന്ന നിലയിലുള്ള അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.