
തൃശൂർ: ചേലക്കരയിൽ അമ്മയും മക്കളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു. മേപ്പാടം സ്വദേശി ഷൈലജ (34) ആണ് മരിച്ചത്. ഇവരുടെ കുഞ്ഞ് അണിമ (6) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
രാവിലെ നേരം ഒരുപാട് ആയിട്ടും വീട് തുറക്കുന്നത് കാണാതിരുന്ന നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അമ്മയേയും മക്കളേയും അവശനിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആറു വയസുകാരി മരിക്കുകയായിരുന്നു.
മക്കൾക്ക് വിഷം കൊടുത്തതിന് ശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മകൻ അക്ഷയ് നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group