നടൻ സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് 42 ലക്ഷം തട്ടിയെടുത്തു: വീട്ടുജോലിക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

Spread the love

ചെന്നൈ: നടൻ സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ 42 ലക്ഷം രൂപയുടെ തട്ടിപ്പിനിരയാക്കിയതായി പരാതി.

പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സൂര്യയുടെ വീട്ടുജോലിക്കാരിയാണ് തട്ടിപ്പിന് പിന്നിലെന്ന് തെളിഞ്ഞു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് സുരക്ഷാ ഉദ്യോഗസ്ഥനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അദ്ദേഹം പിന്നീട് പരാതി നല്‍കിയതോടെയാണ് വീട്ടുജോലിക്കാരിയും മകനും നടത്തിയിരുന്ന സാമ്പത്തിക തട്ടിപ്പുകളുടെ പരമ്പര പുറത്തു വന്നതെന്ന് റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്പലം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിപ്രകാരം ജോലിക്കാരിയും കുടുംബാംഗങ്ങളും കുറഞ്ഞ സമയത്തിനുള്ളില്‍ ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തതോടെ ആൻ്റണി ജോർജ് പണം മുടക്കിത്തുടങ്ങി. ആദ്യം ചെറുതായി തുടങ്ങിയ നിക്ഷേപം പിന്നീട് വലിയ തട്ടിപ്പായി മാറി.

പല ലക്ഷങ്ങള്‍ മുടക്കിയ ശേഷവും വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാകാതെ വന്നതോടെയാണ് പരാതി നല്‍കിയത്.