
ബെംഗളൂരു: ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് മഠങ്ങൾ തമ്മിലുള്ള തർക്കം ഒടുവിൽ ഹൈക്കോടതിയിലെത്തി.
ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠവും ദാവനഗരെ ഹൊന്നാലിയിലെ ഹിരേക്കൽ മഠവും തമ്മിലാണ് സുഭദ്ര എന്ന പിടിയാനയ്ക്കായി നിയമപോരാട്ടത്തിനിറങ്ങിയത്.
നിലവിൽ 33 വയസ്സുള്ള സുഭദ്ര 1993 മുതൽ 2015 വരെ ശ്രീകൃഷ്ണ മഠത്തിലാണ് കഴിഞ്ഞിരുന്നത്. രോഗബാധയെ തുടർന്ന് ആനയെ ശിവമൊഗ്ഗ മൃഗശാലയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗം ഭേദമായതോടെ 2019ൽ ആനയെ ഹിരേക്കൽ മഠം ഏറ്റെടുത്തു. ഇതിനിടെ ശ്രീകൃഷ്ണ മഠം ആനയെ തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഹൊന്നാലി മഠം നിരസിച്ചു.
വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ആനയെ ശ്രീകൃഷ്ണ മഠത്തിന് തിരിച്ചുകൊടുക്കാൻ ഉത്തരവിട്ടെങ്കിലും വിശ്വാസികൾ തടസ്സം നിന്നതോടെ നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.




