പ്രാങ്ക് വീഡിയോ പണിയായി;പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാൾ ആഘോഷം;5 പേർക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

കണ്ണൂർ:അനുവാദമില്ലാതെ കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാൾ ആഘോഷിച്ച അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഒരു യുവതിയുടെ പിറന്നാളാണ്
സെപ്റ്റംബർ 16 നാണ് സംഭവം.

യുവതിയുടെ പിറന്നാൾ ആഘോഷിക്കാനാണ് യൂവാക്കൾ ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്‍റീന് സമീപം എത്തിയത്. ഇവിടെ വച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിൽ ഇവർ പങ്കുവച്ചിരുന്നു.

ഈ വീഡിയോ വൈറലായതോടെയാണ് പണി കിട്ടിയത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ യുവതീ യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതീവ സുരക്ഷ മേഖലയിൽ പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് പ്രതികൾ അകത്ത് കടന്നതെന്നും, പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തി എന്നുമാണ് കേസ്.

പിറന്നാളുകാരിയായ യുവതിയെ മറ്റുള്ളവർ പ്രാങ്ക് കോളിലൂടെ പൊലീസ് സ്റ്റേഷനിലത്തിക്കുകയായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞാണ് യുവതിയെ സംഘം വിളിക്കുന്നത്.

യുവതിയുടെ വാഹനം ഇടിച്ച് ഒരാൾ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്റ്റേഷനിൽ എത്തണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെടുന്ന് വീഡിയോയിൽ കാണം. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ യുവതിക്ക് സർപ്രൈസായി പിറന്നാൾ ആഘോഷം നടത്തുകയായി