അട്ടപ്പാടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Spread the love

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിൻ്റെ മകൾ അരുന്ധതി(16) യാണ് മരിച്ചത്. അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അരുന്ധതി.

വൈകീട്ട് ഏഴ് മണിയോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അഗളി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.