
കോട്ടയം: പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26-ന് ജുമുഅ നമസ്കാരത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് തിരുനക്കര പുത്തൻ പള്ളിക്ക് മുൻപിൽ ഐക്യദാർഢ്യ സംഗമം നടക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ ഇമാമുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.