
കുമരകം : ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന ശുചിത്വമിഷൻ ‘സ്വച്ഛതാ ഹി സേവാ’ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ പരിസരത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റി.
‘ഏകദിൻ ഏക് ഘണ്ഡാ ഏക്സാത്ത് ‘ എന്ന ശ്രമധാൻ – ഒരു മണിക്കൂർ ശുചീകരണ പ്രവർത്തനങ്ങൾ സ്കൂൾ പ്രിൻസിപ്പൽ അനീഷ് കെ ചെറിയാൻ , അധ്യാപകരായ സ്മിത സോമൻ, ഷൈനി വി എം, നിംന ബി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ പരിസരം വൃത്തിയാക്കി.