തിരുവോണം ബമ്പര്‍ വില്പന റെക്കോര്‍ഡിലേക്ക്..! ഇതുവരെ വിറ്റഴിച്ചത് 75 ലക്ഷം ടിക്കറ്റുകൾ; നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം കൂടി; ആരാകും ഭാഗ്യശാലി…?

Spread the love

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഭാഗ്യശാലിയെ അറിയാന്‍ ഇനി വെറും രണ്ട് നാള്‍.

സെപ്റ്റംബര്‍ 27ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഓണം ബമ്പർ ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റിന്റെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ ഏതാണ്ട് 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ ഉള്ള ആളുകള്‍ ഓണം ബമ്പർ എടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത് എന്നാണ് വിവരം.

ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതവും ലഭിക്കും. 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.