അഡോറേഷൻ കോൺവെന്‍റിലെ മോഷണം: പ്രതി മണിക്കൂറുകള്‍ക്കകം പാലാ പൊലീസിൻ്റെ പിടിയില്‍; പിടിയിലായത് അറക്കുളം സ്വദേശി

Spread the love

കോട്ടയം: അഡോറേഷൻ കോൺവെന്‍റിലെ മോഷണം പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍.

മൂലമറ്റം അറക്കുളം, പാമ്പൂരിക്കൽ വീട്, അഖിൽ പി രഘു (26) നെയാണ് പാലാ പോലീസ് പിടികൂടിയത്.

ഇന്ന് പുലർച്ചെ 03.30 മണിയോടുകൂടി പാലാ അരുണാപുരം ഭാഗത്തുള്ള അഡോറേഷൻ കോൺവെന്‍റിലെ ഓഫീസ് മുറിയിൽ കയറി മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 8000 രൂപാ മോഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ. കെ, ബിജു ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് കെ.കെ, സിവിൽ പോലീസ് ഓഫീസർമാരായ ഷഹനാസ്, വിനോദ്, ജോജി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ മുട്ടം, തൊടുപുഴ, കാഞ്ഞാർ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.