
കോട്ടയം: അർക്കാഡിയ ഹോട്ടലിനു മുൻവശം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തിൽ
പ്രതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജ്യോതിഷ് (26 )ആണ്
കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
പ്രതിക്കെതിരെ നെടുമങ്ങാട്, മെഡിക്കൽ കോളേജ്, തുമ്പ പോലീസ് സ്റ്റേഷനുകളിലും കോട്ടയം ജില്ലയിൽ പാലാ, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.