
കോട്ടയം: ഭൂരിഭാഗം പേരുടെയും അടുക്കളിയിലും ഒരു നോണ്‍സ്റ്റിക്ക് പാത്രം ഉണ്ടാകും.
എന്നാല്‍ ഈ നോണ്‍സ്റ്റിക്ക് പാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്ന് അറിയാമോ?
ഈ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പനിപിടിക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ആ പനിയെ വിളിക്കുന്ന പേരാണ് ടെഫ്ലോണ്‍ ഫ്ളൂ. നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ അമിതമായി ചൂടാകുമ്പോഴുണ്ടാകുന്ന പുകയാണ് ഈ പനിക്ക് പിന്നിലത്രേ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കയില്‍ ഈ രോഗം പിടിപ്പെട്ടത് നിരവധി പേര്‍ക്കാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെഫ്ലോണ്‍ ഫ്ളൂ അഥവാ പോളിമര്‍ ഫ്യൂം ഫീവര്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. 2023ല്‍ 250 അമേരിക്കകാരാണ് ഈരോഗം മൂലം ആശുപത്രിയില്‍ ചികിത്സ തേടിയത്.
തലവേദന, ശരീരവേദന, പനി, തണുപ്പും വിറയലുമൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. നിങ്ങള്‍ ടെഫ്ലോണ്‍ പാത്രങ്ങള്‍ അല്ലെങ്കില്‍ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കിലാണ് ഈ പ്രശ്നങ്ങളുണ്ടാവുക.
നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ അമിതമായി ചൂടാക്കുമ്പോള്‍, അല്ലെങ്കില്‍ ഇത്തരം പാത്രങ്ങളിലുണ്ടാവുന്ന സ്‌ക്രാച്ചുകളും ഇതിനുള്ളിലെ രാസവസ്തുക്കള്‍ വിഘടിക്കാന്‍ കാരണമാകും. ചൂടാവുമ്പോള്‍ ഇവ അന്തരീക്ഷത്തിലെ വായുലില്‍ കലരും ഈ വിഷവാതകം ശ്വസിക്കുന്നത് ഫ്ളൂവിന്റെ ലക്ഷണങ്ങളാണ് കാണിക്കുക.